Asia Cup: ഏഷ്യാ കപ്പിലെ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. അഫ്ഗാന്‍ താരം ഫരീദ് അഹമ്മദിനെ അടിക്കാന്‍ പാക്കിസ്ഥാന്‍ താരം ആസിഫ് അലി ബാറ്റോങ്ങി. ആസിഫ് അലി ഔട്ടായി പുറത്തുപോകുന്ന സമയത്താണ് കളിയെ ചൂടുപിടിപ്പിച്ച രംഗങ്ങള്‍ അരങ്ങേറിയത്.
അഫ്ഗാനിസ്ഥാന് വേണ്ടി 19-ാം ഓവര്‍ എറിഞ്ഞത് ഫരീദ് അഹമ്മദാണ്. ഈ ഓവറിലെ അഞ്ചാം പന്തിലാണ് ആസിഫ് അലി ഔട്ടാകുന്നത്. ഫരീദ് അഹമ്മദ് എറിഞ്ഞ പന്തില്‍ കരീം ജാനറ്റ് ക്യാച്ചെടുത്താണ് ആസിഫ് അലിയെ പുറത്താക്കിയത്. തൊട്ടുമുന്‍പുള്ള പന്ത് ആസിഫ് അലി സിക്‌സര്‍ പറത്തിയിരുന്നു.