ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റിന് പിന്നാലെ പരസ്പരം ട്രോളുകളുമായി ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാരയും ആർ അശ്വിനും. മത്സരത്തിൽ പുജാര ബൗൾ ചെയ്തതിനെ ചൊല്ലിയായിരുന്നു അശ്വിൻ്റെ ട്രോൾ. അഹമ്മദാബാദ് ടെസ്റ്റ് സമനിലയാകുമെന്ന് ഉറപ്പായതോടെയാണ് നായകൻ രോഹിത് ശർമ ലെഗ് സ്പിന്നർ കൂടിയായ പുജാരയെ പന്തേൽപ്പിച്ചത്. 2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പന്തെറിഞ്ഞ ശേഷം ഇപ്പോഴാണ് പുജാര വീണ്ടും പന്തെറിയുന്നത്.
പുജാരയുടെ ഓവർ പൂർത്തിയാക്കിയതും മത്സരം സമനിലയായി അവസാനിപ്പിക്കാമെന്ന് ഇരുനായകന്മാരും സമ്മതിക്കുകയായിരുന്നു. പുജാര പന്തെറിയുന്ന ചിത്രത്തിനൊപ്പം ഇനി ഞാൻ എന്ത് ചെയ്യണം, പണി നിർത്തണോ എന്നായിരുന്നു അശ്വിൻ്റെ ചോദ്യം.പണിയൊന്നും മതിയാകേണ്ട നാഗ്പൂർ ടെസ്റ്റിൽ എനിക്ക് പകരം മൂന്നാമനായി ബാറ്റ് ചെയ്തതിൻ്റെ നന്ദിയാണെന്ന് കൂട്ടിയാൽ മതിയെന്ന് പുജാര തിരിച്ചടിച്ചു. പുജാര ബൗൾ ചെയ്താൽ അതെങ്ങനെ പ്രത്യുപകാരമാകുമെന്ന് അശ്വിൻ തിരിച്ചുചോദിച്ചു.