ഇന്ത്യയുടെ സ്പിന്‍ ഇതിഹാസമാണ് അനില്‍ കുംബ്ലെ. ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ ഏക ഇന്ത്യന്‍ താരം. ലോക ക്രിക്കറ്റില്‍ ഈ റെക്കോര്‍ഡുള്ളത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്.
1999 ഫെബ്രുവരി ഏഴിനാണ് അനില്‍ കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനം. ചിരവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു ഇത്. പത്ത് വിക്കറ്റ് നേട്ടത്തിന്റെ 23-ാം വാര്‍ഷികത്തില്‍ അനില്‍ കുംബ്ലെയുടെ മാസ്മരിക ബൗളിങ്ങിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ.