പാകിസ്ഥാനില്‍ കളിക്കുന്നത് ഇറാഖ് സന്ദര്‍ശിക്കുന്നതിന് തുല്ല്യം: റസല്‍

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2016 (11:36 IST)
പാകിസ്ഥാന്റെ സുരക്ഷാക്രമീകരണങ്ങളെ പഴിച്ച് വെസ്‌റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസല്‍ രംഗത്ത്. പാകിസ്ഥാനില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും എല്ലാവര്‍ക്കും ഭയമാണ്. പാകിസ്ഥാനില്‍ കളിക്കുന്നതിന് ഇറാഖ് സന്ദര്‍ശിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ വിന്‍ഡീസ് ടീമിലെ പലരും ഒരുക്കമാണ്. താനും കളിക്കാനായി പാകിസ്ഥാനിലേക്ക് പോകും. എന്നാല്‍ സുരക്ഷാ സംവിധാനത്തില്‍ താന്‍ തൃപ്തനല്ലെന്ന് ഇ.എസ്.പി.എന്‍ ക്രിക്കറ്റ് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റസല്‍ പറഞ്ഞു.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ഭാഗമാണ് റസല്‍. നിരന്തരം സ്‌ഫോടനങ്ങളും വെടിവെപ്പും നടക്കുന്ന പാകിസ്ഥനിലേക്ക് 2009ന് ശേഷം ഒരു ടീമും പോകാറില്ല. 2009 ല്‍ ശ്രീലങ്കന്‍ ടീമിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരു ടീമും തയാറാകാതിരുന്നത്. കഴിഞ്ഞവര്‍ഷം സിംബാബ്‌വെയാണ് ഭീകരതയുടെ വിളനിലമായ പാകിസ്ഥാനില്‍ കളിക്കാനെത്തിയത്.