സ്ലെഡ്ജിങ്ങിന് വന്ന് ആന്‍ഡേഴ്‌സണ്‍; വായടപ്പിച്ച് സിറാജ്, തോളില്‍ ഒരൊറ്റ തട്ട്

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (16:18 IST)
കളിക്കളത്തില്‍ വളരെ അഗ്രസീവ് ആണ് ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുമ്പോള്‍ സിറാജിന്റെ അഗ്രസീവ്‌നെസ് എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. 

<

Mohammed Siraj sledging Jimmy Anderson #ENGvsIND #Anderson #KLRahul pic.twitter.com/YlnVLPyPxP

— Ashwani Pratap Singh (@Ashwani45singh) August 6, 2021 >
മത്സരത്തിന്റെ മൂന്നാം ദിനമാണ് ഇരുവരും കൊമ്പുകോര്‍ത്തത്. സിറാജും ബുറയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. അവസാന വിക്കറ്റ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ അസ്വസ്ഥരായിരുന്നു. ബോള്‍ ചെയ്യുകയായിരുന്ന ആന്‍ഡേഴ്‌സണ്‍ സിറാജിനെ നോക്കി എന്തൊക്കെയോ പിറുപിറുത്തു. ഇതിനുശേഷമാണ് സിറാജ് മറുപടി നല്‍കിയതും ആന്‍ഡേഴ്‌സണിന്റെ തോളില്‍ വളരെ പതുക്കെ പോയി തന്റെ ഷോല്‍ഡര്‍ കൊണ്ട് ഇടിച്ചതും. നേരത്തെ കെ.എല്‍.രാഹുലിനെയും ആന്‍ഡേഴ്‌സണ്‍ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article