ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 46 റണ്‍സ് വഴങ്ങിയാണ് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയത്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന് ഓള്‍ഔട്ട് ആക്കിയതില്‍ ബുംറ നിര്‍ണായക പങ്കുവഹിച്ചു. റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയാണ് ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിങ്‌സുകളിലും ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതെയാണ് ബുറം നിറംമങ്ങിയത്. അതിനു പിന്നാലെയാണ് ബുംറ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മാത്രമേ ഏറ്റവും നന്നായി പന്തെറിയൂ എന്ന തരത്തില്‍ ട്രോളുകള്‍ വ്യാപകമായത്.