അലന്‍ ബോര്‍ഡര്‍ അവാര്‍ഡ് ഡേവിഡ് വാര്‍ണറിന്

Webdunia
വ്യാഴം, 28 ജനുവരി 2016 (09:55 IST)
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ കായികബഹുമതികളില്‍ ഒന്നായ അലന്‍ ബോര്‍ഡര്‍ അവാര്‍ഡിന് ഡേവിഡ് വാര്‍ണര്‍ അര്‍ഹനായി. ഇത് ആദ്യമായാണ് ഈ പുരസ്കാരം ഡേവിഡ് വാര്‍ണറെ തേടിയെത്തുന്നത്.
 
ഓസ്ട്രേലിയൻ ഉപനായകനായ വാർണറിനെ നേരത്തേ ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിരുന്നു. ഗ്ലെൻ മാക്സ് വെൽ ആണ് എകദിനത്തിലെ മികച്ച ഓസിസ് ക്രിക്കറ്റ് താരം. പുതിയ താരങ്ങള്‍ക്ക് കളിയില്‍ ഉണ്ടാകുന്ന തെറ്റുകള്‍ ഒഴിവാക്കി ശരിയായ വഴിയിലേക്ക് നയിക്കാന്‍ വാര്‍ണര്‍ ശ്രദ്ധിക്കുന്നു എന്നതാണ് അദ്ദേഹത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയ ഒരു ഘടകം.