എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്ന്മാന്മാരെ തിരഞ്ഞെടുത്ത് അക്രം, പട്ടികയിൽ സച്ചിൻ അഞ്ചാമത്!

ശനി, 6 ജൂണ്‍ 2020 (11:55 IST)
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്ത് പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം.കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് അക്രം മനസ്സ് തുറന്നത്. ഇന്ത്യയിൽ നിന്നും സച്ചിൻ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്.
 
വെസ്റ്റിൻഡീസ് ഇതിഹാസതാരം വിവിയൻ റിച്ചാർഡ്‌സിനെയാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായി അക്രം തിരഞ്ഞെടുത്തത്.ന്യൂസിലൻഡ് ഇതിഹാസതാരം മാർട്ടിൻ ക്രോ രണ്ടാമതായുഌഅ പട്ടികയിൽ ബ്രയാൻ ലാറ മൂന്നാമനായി ഇടം പിടിച്ചു. നാലാം സ്ഥാനത്ത് പാകിസ്ഥാൻ താരം ഇൻസമാം ഉൾഹഖിനെയും തിരഞ്ഞെടുത്ത അക്രം അഞ്ചാമനായാണ് സച്ചിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
 
അതേസമയം അക്രമിന്റെ ലിസ്റ്റിനെതിരെ ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ സച്ചിനെ മറികടന്ന് ഇൻസമാമിനെ നാലാമനാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍