സ്റ്റീവ് സ്മിത്താണോ കോലിയാണോ മികച്ചവൻ? മറുപടിയുമായി ഓസീസ് നായകൻ ആരോൺ ഫിഞ്ച്

വെള്ളി, 5 ജൂണ്‍ 2020 (13:11 IST)
ലോകക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോലിയും ഓസീസ് താരം സ്റ്റീവ് സ്മിത്തും.ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമനായുള്ള സ്മിത്തിനെയും ഏകദിന റാങ്കിങ്ങിൽ ഒന്നാമനായുള്ള കോലിയേയും ആരാധകർ താരതമ്യം ചെയ്യുന്നത് പതിവാണ്. ഇപ്പോളിതാ ഇവരിൽ ആരാണ് മികച്ചവൻ എന്ന ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയ ഓസീസ് നായകനായ ആരോൺ ഫിഞ്ച്.
 
ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് താരങ്ങളും കുറഞ്ഞ സ്കോറിൽ പുറത്താകുന്നത് അപൂർവമാണ്. സ്മിത്തിന് സ്വദേശത്തും വിദേശത്തും ഒരുപോലെ തിളങ്ങാൻ കഴിവുണ്ട്. ടെസ്റ്റിൽ സ്മിത്തിന് കോലിയേകാളും നേരിയ മുൻതൂക്കം ഉണ്ട്.എന്നാൽ ഏഅദിനത്തിലേക്ക് വന്നാൽ ഏറ്റവും കേമൻ കോലിയായിരിക്കും.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടായിരിക്കും കോലി കരിയര്‍ അവസാനിപ്പിക്കുക. കോലിക്കെതിരെ കളിക്കുന്നത് എപ്പോളും ബുദ്ധിമുട്ടാണ്. സച്ചിൻ കോലിയേക്കാൾ സെഞ്ചുറി നേടിയിരിക്കാം എന്നാൽ ണ്‍ ചേസില്‍ കോലി പുറത്തെടുക്കുന്ന മികവും ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന രീതിയും അസാമാന്യമാണ്. ഫിഞ്ച് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍