ടി20യിൽ ഇന്ത്യൻ കോച്ചാകാനുള്ള ഓഫർ നിരസിച്ച് നെഹ്റ, ലോകകപ്പ് വരെ ദ്രാവിഡ് തന്നെ ഇന്ത്യൻ കോച്ചായി തുടരും

Webdunia
ബുധന്‍, 29 നവം‌ബര്‍ 2023 (14:03 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പ് വരെ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനാക്കി ബിസിസിഐ. 2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിന് നിലവില്‍ ബിസിസിഐയുമായി കരാറുണ്ടായിരുന്നത്. ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ദ്രാവിഡ് പരിശീലകനായി തുടരുന്നതിനാണ് ബിസിസിഐ താത്പര്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് താരവുമായുള്ള കരാർ ബിസിസിഐ നീട്ടി നൽകിയത്.
 
ടി20 ഫോര്‍മാറ്റില്‍ ദ്രാവിഡിന് പകരം മുന്‍ ഇന്ത്യന്‍ പേസറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്‌റയെ ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാല്‍ ഈ ഓഫര്‍ നെഹ്‌റ നിരസിച്ചതൊടെയാണ് മൂന്ന് ഫോര്‍മാറ്റുകളിലും ദ്രാവിഡിനെ തന്നെ പരിശീലക ചുമതല നല്‍കാന്‍ ബിസിസിഐ തീരുമാനമെടുത്തത്. 2024 ടി20 ലോകകപ്പ് വരെയാകും ദ്രാവിഡിന് ബിസിസിഐ പുതിയ കരാര്‍ നല്‍കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article