ഇന്ത്യൻ പരിശീലകസ്ഥാനം ഒഴിയുമെന്ന് വാർത്തകൾ, ദ്രാവിഡിനെ കണ്ണുവെച്ച് ഫ്രാഞ്ചൈസികൾ

വെള്ളി, 24 നവം‌ബര്‍ 2023 (17:55 IST)
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ദ്രാവിഡിനെ നോട്ടമിട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. ഇന്ത്യന്‍ പരിശീലകസ്ഥാനം ദ്രാവിഡ് ഉടന്‍ തന്നെയൊഴിയുമെന്നും പകരം കോച്ചായി വിവിഎസ് ലക്ഷ്മണ്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ഇതിനെ തുടര്‍ന്ന് നിരവധി ഫ്രാഞ്ചൈസികളാണ് ദ്രാവിഡിനെ ബന്ധപ്പെടുന്നത്.
 
 
അതേസമയം ദ്രാവിഡ് പരിശീലകചുമഹല ഒഴിഞ്ഞാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമായ ദ്രാവിഡ് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനായാണ് എന്‍സിഎ സ്ഥാനം ഏറ്റെടുക്കുന്നത്.അതിനാല്‍ തന്നെ ഐപിഎല്ലില്‍ ടീമുകള്‍ സമീപിക്കുകയാണെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെയാകും ദ്രാവിഡ് ആദ്യം പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍