ഇന്ത്യക്കെതിരെ നാളെ രണ്ടാം ടെസ്‌റ്റിന് ദക്ഷിണാഫ്രിക്ക തയാറെടുക്കുബോള്‍ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സ് ഇറങ്ങുന്നത് തന്റെ 100 ടെസ്‌റ്റിനാണ്. 31 കാരനായ എബി ഡി 100 ടെസ്റ്റുകൾ കളിക്കുന്ന ഏഴാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ്. അതേസമയം, വെടിക്കെട്ടു താരത്തിന്റെ സെഞ്ചുറിക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.
2004ല്‍ പോർട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റ് ക്യാപ്പ് അണിഞ്ഞ എബി ഡി പിന്നീട് ദക്ഷിണാഫ്രിക്കന്‍ ക്രീകറ്റിന്റെ ശക്തിയായി മാറുകയായിരുന്നു. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന ലേബലില്‍ എത്താന്‍ അദ്ദേഹത്തിനു നിമിഷങ്ങള്‍ മാത്രമെ മാതിയായുള്ളു. 99 ടെസ്റ്റുകളിൽ 164 ഇന്നിംഗ്സുകൾ കളിച്ച ഡിവില്ലിയേഴ്സ്
9 സെഞ്ച്വറികളുടെയും 37 അർദ്ധ സെഞ്ച്വറികളുടെയും അകമ്പടിയോടെ 7685 റൺസ് നേടിക്കഴിഞ്ഞു.
ജാക് കാലിസ് (165), മാർക്ക് ബൗച്ചർ (146), ഗ്രേം സ്മിത്ത് (116), ഷോൺ പൊള്ളോക്ക് (108), ഗാരി കേഴ്സ്റ്റൺ (101), മഖായ എന്റിനി (101) എന്നിവരാണ് 100 ടെസ്റ്റുകൾ കളിച്ച ദക്ഷിണാഫ്രിക്കൻ താരങ്ങൾ. 2008 ഏപ്രിലിൽ ഇന്ത്യയ്ക്കെതിരെ പുറത്താകാതെ നേടിയ 217 നോട്ടൗട്ടും 2010 നവംബറിൽ പാകിസ്ഥാനെതിരെ നേടിയ 278 നോട്ടൗട്ടും അദ്ദേഹത്തിലെ അക്രമണകാരിക്ക് ദൃഷ്ടാന്തമാണ്.