ആ നിമിഷം മുതല്‍ ഞാന്‍ ഭയപ്പെട്ടിരുന്നു: ധോണി

Webdunia
ശനി, 28 മാര്‍ച്ച് 2015 (20:40 IST)
ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ സെമിഫൈനലിലെ നിര്‍ണായകമായ ടോസിനെ കുറിച്ച് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മനസ് തുറന്നു. ഓസ്ട്രേലിയന്‍ നയകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ടോസ് ലഭിച്ചപ്പോള്‍ വല്ലാത്ത ഭയം തോന്നി. ബോളര്‍മാരില്‍ ചിലര്‍ക്ക് ചെറിയ പരുക്കുകള്‍ ഉണ്ടായിരുന്നതാണ് അതിന് കാരണം. എന്നാലും സെമി ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ ടോസ് നിര്‍ണായകമാണെങ്കിലും ആ ഭാഗ്യം നഷ്‌ടമാകുന്നതും സ്വാഭാവികമാണെന്നും ധോണി പറഞ്ഞു.

വന്‍ സ്‌കേറുകള്‍ പിന്തുടരുബോള്‍ വമ്പന്‍ഷോട്ടുകള്‍ കളിക്കേണ്ടി വരുക പതിവാണ്. അത്തരത്തിലൊരു ഷോട്ടിലൂടെയാണ് വിരാട് കോഹ്‌ലി പുറത്തായത്. ഇത്തരം ഷോട്ടുകൾ വിജയിച്ചാൽ എല്ലാവരും പുകഴ്ത്തുകയും പുറത്തായാൽ വിമർശിക്കുകയും ചെയ്യുമെന്നും ധോണി പറഞ്ഞു. തോല്‍‌വിയില്‍ അദ്ദേഹത്തെ കുറ്റം പറയേണ്ട ആവശ്യം ഇല്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.