ഇന്ത്യന്‍ ടീമിനെയും ധോണിയേയും പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

Webdunia
വെള്ളി, 27 മാര്‍ച്ച് 2015 (13:05 IST)
ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പൊരുതാതെയാണ് കീഴടങ്ങിയതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ഇന്ത്യന്‍ താരങ്ങളുടെ കളിയോടുള്ള സമീപനത്തെയും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പുറത്തായ രീതിയേയും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഒരേസ്വരത്തില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു.

ധോണിക്ക് റണ്ണൗട്ട് ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡെയ്‌ലി ടെലഗ്രാഫിലെ കോളത്തില്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ എഴുതി. ക്രീസിലേക്ക് ഡൈവ് ചെയ്ത് ധോണിക്ക് റണ്ണൗട്ട് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു, അദ്ദേഹം വെറുതെ ഓടി പുറത്താവുകയായിരുന്നുവെന്നും ഡെയ്‌ലി ടെലഗ്രാഫ് പറഞ്ഞു. വെറുതെ ഓടി പുറത്താവുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയും അസ്മതിച്ചുവെന്ന് ഒരു പത്രം എഴുതി.

കപ്പ് ലഭിച്ചില്ലെങ്കിലും നവംബര്‍ മുതല്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനായതില്‍ സന്തോഷമുണ്ടാകുമെന്നാണ് ഒരു പത്രം പരിഹസിച്ചത്. കോലിയുടെയും ധോനിയുടെയും പ്രകടനത്തില്‍ മാത്രമായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ. ഇരുവരും പുറത്തായതോടെ ആ പ്രതീക്ഷ അസ്തമിച്ചു-ഡെയ്‌ലി ടെലഗ്രാഫിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.