അവസാന നാലിലെ പോരാട്ടം ചൊവ്വാഴ്‌ച മുതല്‍

Webdunia
ഞായര്‍, 22 മാര്‍ച്ച് 2015 (16:26 IST)
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിഫൈനല്‍ ചൊവ്വാഴ്‌ച നടക്കും. ഓക്‍ലന്‍ഡില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യസെമി. രണ്ടാം സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. സിഡ്‌നിയില്‍ വ്യാഴാഴ്ചയാണ് ഈ മത്സരം നടക്കുക.

ഗ്രൂപ്പ് മല്‍സരങ്ങളില്‍ എല്ലാം ജയിച്ചാണ് ഇന്ത്യയും ന്യൂസിലന്‍ഡും എത്തുന്നത്. അതേസമയം ഗ്രൂപ്പ് എയിലും ബിയിലും രണ്ടാം സ്ഥാനക്കാരായിട്ടാണ് ഓസ്ട്രേലയിയ്ക്കും ദക്ഷിണാഫ്രിക്കയും എത്തുന്നത്. ഓസീസും കീവിസും ഏഴു തവണ സെമിയിലെത്തിയപ്പോള്‍ ഇന്ത്യ ആറുതവണയും ദക്ഷിണാഫ്രിക്ക നാലു തവണയും സെമികളിച്ചു. ദക്ഷിണാഫ്രിക്കയ്ക്കോ ന്യൂസീലന്‍ഡിനോ ഇതുവരെ ലോകകപ്പില്‍ സെമിയ്ക്കപ്പുറം മുന്നേറാനായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.