പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ജിന്‍ പോള്‍ ഡുമിനി കുറിച്ചത് റെക്കോഡ്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.
മുപ്പത്തിമൂന്നാമത്തെ ഓവറിലായിരുന്ന ഡുമിനി മാജിക് അരങ്ങേറിയത്. മുപ്പത്തിമൂന്നാമത്തെ ഓവറിലെ അവസാന പന്തില്‍ എയ്ഞ്ചലോ മാത്യൂസിനെ (19) പുറത്താക്കിയ ഡുമിനി മുപ്പത്തിയഞ്ചാമത്തെ ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ കുലശേഖരയെയും (1), തരിന്ദു കൗശലിനെയും (0) പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്. നേരത്തെ ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍ ഓസ്ട്രേലിയയ്ക്കെതിരെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.