ലീമന്‍ എന്ന വിസ്‌മയം ക്ലാര്‍ക്കിനും കൂട്ടര്‍ക്കും സമ്മാനിച്ചത് ലോകകപ്പ്

Webdunia
ഞായര്‍, 29 മാര്‍ച്ച് 2015 (17:28 IST)
2015 ലോകകപ്പ് ഉയര്‍ത്തിയ ഓസ്ട്രേലിയന്‍ ടീമില്‍ മറ്റൊരു ചരിത്ര നിമിഷം കൂടി. ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലീമനാണ് (44) പുതിയ റെക്കോഡ് ഇത്തവണ സ്വന്തമാക്കിയത്. 2003ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന ഡാരന്‍ ലീമന്‍. ഇത്തവണ മൈക്കല്‍ ക്ലാര്‍ക്കിനെയും കൂട്ടരെയും ലോകത്തിന്റെ നെറുകയില്‍ എത്തിച്ചാണ് ലീമാന്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

2011 ലോകകപ്പില്‍ ടീം തകര്‍ന്നതോടെ പരാജയത്തിന്റെ നടുകടലിലായ ഓസ്ട്രേലിയന്‍ ടീമിനെ മികച്ച പരിശീലനം നല്‍കി ലോകകപ്പ് നേടിക്കൊടുത്താണ് ലീമന്‍ ചരിത്രം എഴുതിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.