സച്ചിന്‍ മാജിക് ന്യൂയോര്‍ക്കില്‍ !

Webdunia
ശനി, 7 നവം‌ബര്‍ 2015 (10:30 IST)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്‍റെ ജീവിതത്തിലെ പുതിയ അധ്യായം ഇന്ന് തുറക്കുന്നു. സച്ചിന്‍റെയും ഷെയിന്‍ വോണിന്‍റെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ സീരീസിന് ശനിയാഴ്ച തുടക്കമാകുകയാണ്. ലോകക്രിക്കറ്റിലെ 28 വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സീരീസാണിത്. ആദ്യ മത്സരവേദി ന്യൂയോര്‍ക്കാണ്.
 
സച്ചിന്‍ ബ്ലാസ്റ്റേഴ്സ് പ്രമുഖര്‍ - ബ്രയാന്‍ ലാ‍റ, സൌരവ് ഗാംഗുലി, വീരേന്ദര്‍ സേവാഗ്, ഷൊഹൈബ് അക്തര്‍, വി വി എസ് ലക്ഷ്മണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മക്‍ഗ്രാത്ത്, മഹേല ജയവര്‍ധനെ, മൊയിന്‍ ഖാന്‍.
 
വോണ്‍ വാരിയേഴ്സിലെ പ്രമുഖര്‍ - വസിം അക്രം, സഖ്‌ലൈന്‍ മുഷ്താഖ്, കുമാര്‍ സംഗക്കാര, അജിത് അഗാര്‍ക്കര്‍, മാത്യു ഹെയ്ഡന്‍, ജോണ്ടി റോഡ്സ്, റിക്കി പോണ്ടിംഗ്, ആന്‍ഡ്രു സിമണ്‍‌ട്സ്.
 
രണ്ടാമത്തെ മത്സരം 11ന് ഹ്യൂസ്റ്റണിലും അവസാനത്തെ മത്സരം 14ന് ലോസാഞ്ചലസിലും നടക്കും.