ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് മഹേന്ദ്രസിംഗ് ധോണിക്കെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ്. ധോണി വലിയ അഹങ്കാരിയാണെന്നും ഒരുനാള്‍ ധോണിയുടെ അഹങ്കാരം നശിക്കുമെന്നുമാണ് യോഗ്രാജ് പറയുന്നത്. ടീമിനെ തകര്‍ക്കാനാണ് ധോണി ശ്രമിക്കുന്നതെന്നും യോഗ്രാജ് ആരോപിക്കുന്നു.
രണ്ടു വർഷം രാജ്യന്തര ക്രിക്കറ്റിൽ നിന്നു വിട്ടു നിന്ന യുവരാജിന്റെ തിരിച്ചുവരവ് മനോഹരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവരാജിനെ ഏഴാമതായാണ് ധോണി ബാറ്റിംഗിനിറക്കുന്നത്. യുവരാജിനെ ഇഷ്ടമില്ലെങ്കിൽ ധോണി അത് സെലക്ടർമാരോട് പറയുകയാണ് വേണ്ടത്. അല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ടീമിനെ തകര്‍ക്കാനേ ഉപകരിക്കൂ - മിഡ് ഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ യോഗ്രാജ് പറയുന്നു.
2011ലെ ലോകകപ്പിൽ യുവരാജ് 15 വിക്കറ്റെടുത്തിരുന്നു. അങ്ങനെയുള്ള ഒരാളെ അതേ സ്വഭാവമുള്ള പിച്ചുകളില്‍ ബൌളിംഗില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് ഒരു ന്യായവുമില്ല - യോഗ്രാജ് പറയുന്നു.
വിഷമിക്കരുതെന്നാണ് ഞാന്‍ യുവരാജിനോട് പറഞ്ഞിട്ടുള്ളത്. എന്നെങ്കിലും അവന്റെ ദിവസം വരും. അതിന് ഇനി ഏറെ വൈകില്ല - യോഗ്രാജ് വ്യക്തമാക്കി.