തിരിച്ചുവരാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നു: ടെയ്‌ലര്‍

Webdunia
വെള്ളി, 13 ജൂണ്‍ 2014 (11:26 IST)
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റിന്‍ഡീസ് ടീമിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു എന്ന് ഫാസ്റ്റ് ബൌളര്‍ ജെറോം ടെയ്‌ലര്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കാണ് ടെയ്‌ലറെ മടക്കിവിളിച്ചിരിക്കുന്നത്.

നിരന്തരമായി പരുക്കുകള്‍ക്ക് വിധേയനാകേണ്ടിവന്നതോടെയാണ് ടെയ്‌ലര്‍ക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത്.

മടങ്ങിവരാനായത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് ജെറോം ടെയ്‌ലര്‍ പ്രതികരിച്ചു. ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റുകള്‍ നേട്ടി രണ്ടാം വരവ് ആഘോഷമാക്കുകയാണ് ടെയ്‌ലര്‍.

82 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ജെറോം ടെയ്‌ലറിന്‍റെ പേരില്‍ ഒരു ടെസ്റ്റ് സെഞ്ച്വറിയും കുറിക്കപ്പെട്ടിട്ടുണ്ട്.