ഹോഗും ഹോഡ്ജും ടീമില്‍ ഇടം നേടി

Webdunia
ബുധന്‍, 12 ഫെബ്രുവരി 2014 (15:53 IST)
PRO
ട്വന്റി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ മുതിര്‍ന്ന താരങ്ങളായ ബ്രാഡ്ഹോഗും ബ്രാഡ് ഹോഡ്ജും ഇടംപിടിച്ചു.

43 കാരനായ സ്പിന്നര്‍ ഹോഗ് ആഭ്യന്തര ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ് ടീമിലെത്തിയിരിക്കുന്നത്. 39 കാരനായ ഹോഡ്ജ് വിശ്വസനീയനായ ഓള്‍ റണ്ടറാണ്. 36 കാരനായ വിക്കറ്റ് കീപ്പര്‍ ബ്രാഡ്ഹാഡിനും ടീമിലുണ്ട്.

ജോര്‍ജ് ബെയ്ലി നയിക്കുന്ന ടീമില്‍ മിച്ചല്‍ ജോണ്‍സണ്‍, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ വാട്ട്സണ്‍ തുടങ്ങിയ പ്രബലരും ഉള്‍പ്പെട്ടിട്ടുണ്ട്