ഹര്‍ഭജനും ശ്രീശാന്തും മുഖാമുഖമെത്തുന്നു

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2013 (12:42 IST)
PRO
ഹര്‍ഭജന്‍ സിംഗുമായുണ്ടായ അഞ്ച്‌ വര്‍ഷം മുന്‍പുള്ള അടിപിടി ട്വിറ്ററിലൂടെ വെളിപ്പെടുത്തി വിവാദമാക്കിയ ശ്രീശാന്ത് ബുധനാഴ്ചയിറങ്ങുന്നത് ഹര്‍ഭജനെതിരെയാണെന്നത് ശ്രദ്ധേയമാകുന്നു.

ട്വിറ്ററിലൂടെ ഇപ്പോള്‍ വിവാദമുണ്ടാക്കിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ശ്രീശാന്തിനെ താക്കീത് ചെയ്തിരുന്നു.

വിവാദ പ്രസ്താവന ആവര്‍ത്തിച്ചാല്‍ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബിസിസിഐ. വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തും മുംബൈ താരമായ ഭാജിയും ബുധനാഴ്ച മത്സരത്തിനിറങ്ങും.

ഹര്‍ഭജന്‍ തന്റെ മുഖത്തടിക്കുകയായിരുന്നില്ല, കൈമുട്ടുകൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ശ്രീശാന്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അന്ന് പഞ്ചാബ് കിംഗ്സ് താരമായിരുന്നു ശ്രിശാന്ത്.

ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരത്തിനിടെ വിരാട് കോലിയും ഗൗതം ഗംഭീറും വാക്കേറ്റമുണ്ടായ പശ്ചാത്തലത്തിലാണ് ശ്രീശാന്ത് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്

ഹര്‍ഭജന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനും ബ്രൂട്ടസിനെപ്പോലെ പിന്നില്‍നിന്ന് കുത്തുന്നവനുമാണെന്നും ശ്രീ ആരോപിച്ചിരുന്നു.