സച്ചിന്‍ തന്റെ റോള്‍ മോഡല്‍; എയ്ഡന്‍ മാര്‍ക്രം

Webdunia
ചൊവ്വ, 11 മാര്‍ച്ച് 2014 (15:10 IST)
PRO
ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ റോള്‍ മോഡലുകളില്‍ ഒരാളാണെന്ന് സൌത്ത് ആഫ്രിക്കയുടെ അണ്ടര്‍19 ക്യാപ്ടന്‍ എയ്ഡന്‍ മാര്‍ക്രം.

2014 ല്‍ സൌത്ത് ആഫ്രിക്കയ്ക്ക് അണ്ടര്‍19 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടനാണ് എയ്ഡന്‍. ഇഷ്ടപ്പെട്ട റോള്‍ മോഡലുകള്‍ ആരെല്ലാമാണെന്നുള്ള ചോദ്യത്തിനാണ് അദ്ദേഹം സച്ചിനോടുള്ള ആരാധന വെളിപ്പെടുത്തിയത്. സച്ചിന്‍ മഹാനായ കളിക്കാരനാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ പെരുമാറ്റം പ്രശംസ അര്‍ഹിക്കുന്നതാണെന്ന് എയ്ഡന്‍ പറഞ്ഞു.

സൌത്ത് ആഫ്രിക്കന്‍ ക്രിക്കറ്ററില്‍ ജാക്സ് കാലിസും ഗ്രെം സ്മിത്തുമാണ് എയ്ഡന്റെ റോള്‍ മോഡലുകള്‍. സ്മിത്തിന്റെ ലീഡര്‍ഷിപ്പ് പറയാതെ വയ്യ, ജാക് കാലിസിന്റെ ഓള്‍ റൌണ്ടര്‍ മികവ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും എയ്ഡന്‍ പറഞ്ഞു.