സച്ചിനേക്കാള്‍ മികച്ച കളിക്കാരന്‍ ലാറ: റിക്കി പോണ്ടിങ്ങ്

Webdunia
വ്യാഴം, 18 ജൂലൈ 2013 (08:36 IST)
PTI
PTI
സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ മികച്ച കളിക്കാരന്‍ വിന്‍ഡീസ് ബാറ്റ്മാന്‍ ബ്രയന്‍ ലാറയാണെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം. റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായത്തില്‍ കൂടുതല്‍ സെഞ്ചറി നേടുന്നയാളെക്കാള്‍ കൂടുതല്‍ മത്സരം ജയിപ്പിക്കുന്നയാളാണ് മികച്ച കളിക്കാരന്‍. ഈ അര്‍ത്ഥത്തില്‍ സച്ചിനേക്കാള്‍ കേമന്‍ ബ്രയന്‍ ലാറയാണെന്നാണ് പോണ്ടിങ്ങ് പറയുന്നത്.

എത്ര നന്നായി കളിക്കുമ്പോഴും സച്ചിനെ നിയന്ത്രിക്കാനുളള വഴികള്‍ക്ക് നമുക്ക് മുന്നിലുണ്ടാകും എന്നാല്‍ അര മണിക്കൂര്‍ ക്രീസില്‍ നിന്നാല്‍ കളി മാറ്റിമറിക്കാന്‍ കഴിവുളളയാളാണ് ലാറ അത്കൊണ്ട് തന്നെ സച്ചിനേക്കാള്‍ വില കല്‍പ്പിക്കുന്നത് ലാറയെയാണെന്ന് പോണ്ടിങ്ങ് പറയുന്നു.

ഒരു ബ്രിട്ടീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോണ്ടിങ്ങിന്റെ അഭിപ്രായ പ്രകടനം. ആഷസില്‍ ഓസ്‌ട്രേലിയ തിരിച്ചുവരുമെന്നും പരമ്പര സ്വന്തമാക്കുമെന്നും പോണ്ടിങ്ങ് പ്രത്യാശ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായാണ് പോണ്ടിങ്ങിനെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.