ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

Webdunia
ശനി, 28 ജൂലൈ 2012 (15:53 IST)
PRO
PRO
ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ശ്രീലങ്ക 14 ഓവറില്‍ 63 റണ്‍സ് എന്ന നിലയില്‍. മൂന്ന് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

ടോസ് നേടിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എട്ട് റണ്‍സ് എടുത്ത ഉപുള്‍ തരംഗയെ സഹീര്‍ ഖാന്‍ പുറത്താക്കി. നാല് റണ്‍സ് മാത്രമെടുത്ത ദില്‍‌ഷനും സഹിര്‍ ഖാന്റെ പന്തില്‍ പുറത്തായി. ചന്ദിമല്‍ പൂജ്യത്തിന് പുറത്തായി. കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. കുമാര്‍ സംഗക്കാര 23 റണ്‍സ് എടുത്തിട്ടുണ്ട്.‍. 19 റണ്‍സ് എന്ന നിലയിലാണ് മഹേല ജയവര്‍ധന.

അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്.