പരുക്ക് ഗുരുതരമല്ല; ധോണി ഇറങ്ങും

Webdunia
ബുധന്‍, 23 ജനുവരി 2013 (10:01 IST)
PTI
PTI
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. പരമ്പരയിലെ നാലാം ഏകദിനം ഇന്ന് മൊഹാലിയില്‍ നടക്കും. കൊച്ചി, റാഞ്ചി ഏകദിനങ്ങള്‍ വിജയിച്ച ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.

മൊഹാലിയില്‍ കൂടി ജയം ആവര്‍ത്തിച്ചാല്‍ ധോണിയ്ക്കും കൂട്ടര്‍ക്കും പരമ്പര സ്വന്തമാക്കാം. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യാം. രാജ്കോട്ട് ഏകദിനത്തില്‍ വിജയിച്ച ഇംഗ്ലണ്ടിന്റെ പ്രകടനം പിന്നീട് താഴേക്ക് പോകുന്നതായാണ് കാണാന്‍ സാധിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ധോണിയുടെ കൈവിരലിന് പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്കു ഗുരുതരമല്ലെന്നും ധോണി കളിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. പരിശീലനത്തിനിടെ ബോള്‍ കൈയില്‍ കൊണ്ടതാണ് പരുക്കിന് കാരണം.