ദാദയുടെ ആഗ്രഹമേ!

Webdunia
വ്യാഴം, 2 ജനുവരി 2014 (09:39 IST)
PRO
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ മോഹം. ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു റോളില്‍ സജീവമാകാനാണ് ഗാംഗുലി ആഗ്രഹിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയത്തെക്കുറിച്ച് പത്രമധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൌരവ് പറഞ്ഞു. അടുത്തിടെ ഗാംഗുലിയെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ക്ഷണിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ കായിക മന്ത്രിയാക്കാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ ഗാംഗുലി ഈ ക്ഷണം നിരസിക്കുകയായിരുന്നു.

അതിനാലാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ചുളള ചോദ്യങ്ങളോട് ഗാംഗുലി പ്രതികരിക്കാത്തത്. ക്രിക്കറ്റാണ് തനിക്കെല്ലാമെന്നായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. ഇപ്പോള്‍ ചില അന്താരാഷ്ട്ര മത്സരങ്ങളുടെ കമന്‍ററി ബോക്‌സില്‍ പ്രത്യക്ഷപ്പെടാറുളള ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ കോച്ചാകാനുളള ഇഷ്ടവും തുറന്നു പ്രകടിപ്പിച്ചിരുന്നു.