തന്റെ സ്വപ്ന ടീമിലെ ക്യാപ്റ്റന്‍ ധോണിയായിരിക്കുമെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ടീമിനെ താന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ നായകനായി പരിഗണിക്കാന്‍ താല്പര്യം ധോണിയെയാണെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞത്.
ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ധോണിക്ക് മികച്ച റെക്കോര്‍ഡാണ് ഉള്ളതെന്നും ധോണിയുടെ പോലെ ബാറ്റിംഗ് കരുത്തുള്ള ഒരു വിക്കറ്റ് കീപ്പറെ കണ്ടിട്ടില്ല. ടെസ്റ്റ് ടീം തെരഞ്ഞെടുപ്പില്‍ ഒരുപക്ഷെ ചിന്തിക്കേണ്ടി വരും. ഏകദിന ടീമില്‍ ധോണിക്ക് ഇടം നല്‍കാതിരിക്കാന്‍ ആകില്ല ഗാംഗുലി പറഞ്ഞു.
ധോണിയേയും തന്നേയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഏതെങ്കിലും ഒരു കാലഘട്ടത്തേയോ കളിക്കാരെയോ എതിര്‍ ടീമുകളെയോ ഒരിക്കലും താരതമ്യം ചെയ്യാനാകില്ലെന്നും ഗാംഗുലി പറഞ്ഞു. ക്രിക്കറ്റ് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ ആത്മകഥ എഴുതുന്ന തിരക്കിലാണ് ഗാംഗുലി.
നാല്‍പ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷ വേളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.