ടെസ്റ്റ് ചാമ്പ്യന്‍‌മാര്‍ക്കുള്ള സമ്മാനം 450,000 ഡോളര്‍

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2013 (09:46 IST)
PRO
ഏപ്രില്‍ ഒന്നിനകം ദക്ഷിണാഫ്രിക്കയെ ഒന്നാം റാങ്കില്‍ നിന്ന് പുറത്താക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് ഉറപ്പായതോടെ ടെസ്റ്റ് ചാമ്പ്യന്‍മാര്‍ക്കുള്ള 450,000 ഡോളറും ഗ്രേംസ്മിത്തിനും കൂട്ടര്‍ക്കും ലഭിക്കും.

കേപ്ടൗണില്‍ പാകിസ്ഥാനെതിരെ നടന്ന രണ്ടാം ടെസ്റ്റിലും വിജയം നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിറുത്തിയിരുന്നു.

ടെസ്റ്റ് ചാമ്പ്യന്‍മാര്‍ക്കുള്ള പ്രൈസ് മണി കഴിഞ്ഞവര്‍ഷം വരെ 1,75,000 ഡോളറായിരുന്നു. ഇക്കുറി അത് ഇരട്ടിയിലധികമായാണ് വര്‍ദ്ധിപ്പിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 3,50,000 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 1,50,000 ഡോളറും ഐസിസി നല്‍കും. ടെസ്റ്റ് റാങ്കിംഗ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 125 പോയിന്റാണുള്ളത്.

ഇംഗ്ളണ്ടാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലന്‍ഡുമായി നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയാലും ഇംഗ്ളണ്ടിന് 119 പോയിന്റേ ആകുകയുള്ളൂ. ഇന്ത്യയ്ക്ക് ആസ്ട്രേലിയയ്ക്കെതിരായ പരമ്പര 4-0ത്തിന് സ്വന്തമാക്കിയാല്‍ 112 പോയിന്റിലെത്താം.