ടീം ഇന്ത്യയുടെ ‘നമ്പര്‍ വണ്‍‘ മാജിക്ക്!

Webdunia
ഞായര്‍, 20 ജനുവരി 2013 (17:09 IST)
PTI
PTI
ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ധോണിയുടെയും സംഘത്തിന്റെയും നേട്ടം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടര്‍ച്ചയായ വിജയങ്ങളാണ് ഇന്ത്യയുടെ റാങ്കിംഗ് മുന്നേറ്റത്തിന് സഹായിച്ചത്. 119 പോയന്റ് ആണ് ഇന്ത്യയുടെ റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 118 പോയന്റ് ഉണ്ട്. ദക്ഷിണാഫ്രിക്ക(116)യാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചതും ഇന്ത്യയുടെ റാങ്കിംഗ് മുന്നേറ്റത്തിന് കാരണമായി. ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് ഭീഷണികള്‍ ഒന്നും ഇല്ലാതെ തന്നെ ഒന്നാം സ്ഥാനത്ത് തുടരാന്‍ കഴിയും.

അതേസമയം ഏകദിന ബാറ്റ്സ്മാന്മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തെത്തി. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി നാലാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്.