ജെറ്റ് പണിമുടക്ക്: ടീം ഇന്ത്യയ്ക്ക് 'പണി'യായി

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2009 (16:15 IST)
PTI
ജെറ്റ് എയര്‍വേയ്സിലെ പൈലറ്റുമാരുടെ പണിമുടക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ‘പണി‘യായി. ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്‍റിന് യാത്ര തിരിക്കാനിരുന്ന ടീമംഗങ്ങളില്‍ ചിലര്‍ ജെറ്റ് എയര്‍‌വേയ്സിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

എയര്‍ ഇന്ത്യയാണ് ടീ‍മംഗങ്ങളുടെ രക്ഷയ്ക്കെത്തിയത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി, വൈസ് ക്യാപ്റ്റന്‍ യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, ആര്‍‌പി സിംഗ് എന്നിവര്‍ക്കായി പ്രത്യേക വിമാനം എയര്‍ ഇന്ത്യ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

കോര്‍പ്പറേറ്റ് ട്രോഫിയില്‍ എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ ഇവരെ ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ശ്രീലങ്കയിലെത്തിക്കും. ചെന്നൈയില്‍ നിന്നാണ് പ്രത്യേക വിമാനം പുറപ്പെട്ടത്.