കുട്ടിക്രിക്കറ്റില്‍ ടീം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതുമുതല്‍ക്കാണ് മത്സരം.
ദക്ഷിണാഫ്രിക്കയിലെ, ഇന്ത്യന്‍ കുടിയേറ്റത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതുപോലെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ ട്വന്റി 29 ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്.
അന്താരാഷ്ട്രതലത്തില്‍ ട്വന്റി 20 ക്രിക്കറ്റ് ആരംഭിച്ചശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആറാമത്തെ മത്സരമാണിത്. ഇതില്‍ നാല് മത്സരങ്ങളിലും ടീം ഇന്ത്യയാണ് ജയിച്ചത്. ഒരു മത്സരത്തില്‍ പരാജയപ്പെട്ടു.