കപില്‍ ഇനി ലഫ്. കേണല്‍

Webdunia
PTIPTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീ‍മിനെ ആദ്യമായി ഒരു ലോകകപ്പ് വിജയത്തിലേക്ക് നയിച്ച് ഹരിയാന്‍ കൊടുങ്കാറ്റ് കപില്‍ ദേവ് ഇന്റി ലഫ്റ്റനന്‍റെ കേണല്‍ കപില്‍ ദേവ്. ഇന്ത്യ സൈന്യത്തിന്‍റെ ഭാഗമായ ടെറിറ്റോറിയല്‍ ആര്‍മിയിലാണ് കപിലിനെ ഉന്നത സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ കപിലിന് അധികാര ചിഹ്നങ്ങള്‍ കൈമാറി.

പഞ്ചാബ് റെജിമെന്‍റിലെ 150 ഇന്‍ഫന്‍ററി ബെറ്റാലിയനിലാണ് കപിലിനെ നിയമിച്ചിരിക്കുന്നത്. മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും സൈനിക സേവനത്തിന്‍റെ ഭാഗമാകാന്‍ അവസരം നല്‍കുന്ന സംവിധാനമാണ് ടെറിറ്റോറിയല്‍ ആര്‍മി. ഏഴു വര്‍ഷം വരെ സേവന കാലാവധിയുള്ള ഈ സൈനിക വിഭാഗത്തില്‍ 18 നും 42നും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍ക്കാണ് അവസരം ലഭിക്കുക.

അമ്പതുകാരനായ കപിലിനെ ആദരസൂചകമായാണ് ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഉന്നത സഥാനത്ത് നിയമിച്ചിരിക്കുന്നത്. കപിലിന്‍റെ നിയമനം ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് കടന്നു വരാന്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്.