ഐ പി എല്‍: അവിസ്മരണീയ പ്രകടനത്തിന് മുംബൈ ബാംഗ്ലൂരില്‍

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2013 (17:48 IST)
PRO
കിരീടം നേടാനുറച്ചാണ് ടീം ഇറങ്ങുന്നതെന്ന് സൂപ്പര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വാക്കുകള്‍ പൊരുതിയുറപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിലെത്തി. റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏപ്രില്‍ നാലിന് ആദ്യ മത്സരത്തിനാണ് മുംബൈ എത്തുന്നത്.

ഏപ്രില്‍ ആറിന് ചെന്നൈ കിംഗ്‌സിനെതിരെ ചെന്നൈയിലാണ് മുംബൈയുടെ രണ്ടാം മത്സരം. ഐ പി എല്ലില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്ന റിക്കി പോണ്ടിംഗായിരിക്കും ഇത്തവണ മുംബൈയുടെ ശ്രദ്ധാകേന്ദ്രം.

പോണ്ടിംഗ് സച്ചിനും ഹര്‍ഭജനുമൊപ്പം കളിക്കാനിറങ്ങുന്നത് മനോഹരമായ കാഴ്ചയായിരിക്കും.