ഐസിസി മലയാളിയുടെ മഴനിയമം പരിഗണിക്കുന്നു

Webdunia
ബുധന്‍, 30 മെയ് 2012 (14:38 IST)
PRO
PRO
അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ മലയാളിയുടെ മഴനിയമം ചര്‍ച്ച ചെയ്യുന്നു. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഐ സി സി ക്രിക്കറ്റ് കമ്മറ്റി യോഗത്തിന്റെ അജന്‍ഡയിലൊന്ന് തൃശൂര്‍ സ്വദേശിയായ വി ജയദേവന്റെ മഴനിയമമാണ്. ഇന്നും നാളെയുമാണ് യോഗം.

നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന ഡക്ക്‌വര്‍ത്ത് ലൂയി നിയമത്തിന് പകരം ജയദേവന്റെ മഴനിയമം (വി ജെ ഡി മഴനിയമം) ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് കമ്മിറ്റി അലോചിക്കുക. ഡക്ക്‌വര്‍ത്ത് നിയമത്തില്‍ നിരവധി പാകപ്പിഴകള്‍ ഉള്ളതിനാലാണ് പകരം മറ്റൊരു നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് കമ്മിറ്റി ആലോചിക്കുന്നത്.

ബി സി സി ഐ ഇപ്പോള്‍ത്തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ വി ജെ ഡി രീതി ഉപയോഗിക്കുന്നുണ്ട്.