ഐപി‌എല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ടോപ്പ് 150 ബ്രാന്‍ഡില്‍

Webdunia
വ്യാഴം, 14 ഫെബ്രുവരി 2013 (17:22 IST)
PRO
ലോകത്തിലെ ഏറ്റവും മികച്ച 150 ടോപ്പ് ടീം ബ്രാന്‍ഡുകളുടെ കൂടെ ഐപി‌എല്‍ ടീമായ മുംബൈ ഇന്ത്യന്‍സും. ഫുട്ബോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലിസ്റ്റില്‍ ഒന്നാമത് ഇവരുടെ ബ്രാന്‍ഡ് മൂല്യം നിശ്ചയിച്ചിരിക്കുന്നത് ഏകദേശം 852 മില്യണ്‍ ഡോളറാണ്.

അന്താരാഷ്ട്ര സ്പോര്‍ട്സ് ടീമുകളെ വിലയിരുത്തുന്ന ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് ടീമുകളുടെ മൂല്യം നിശ്ചയിക്കുന്നത്. ഇവരുടെ കണക്ക് പ്രകാരം 48 മില്യണ്‍ ഡോളര്‍ മൂല്യത്തോടെ നൂറ്റിനാല്‍പ്പത്തിയാറാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് നില്‍ക്കുന്നത്. തൊട്ടടുത്ത് 45 മില്യണ്‍ ഡോളര്‍ മൂല്യവുമായി ചെന്നൈ സൂ‍പ്പര്‍ കിംഗ്സുമുണ്ട്.

ക്രിക്കറ്റ് ടീമുകളാണ് ഏറ്റവുമധികം ബ്രാന്‍ഡ് മൂല്യമുള്ള ടീമുകള്‍. 321 മില്യണ്‍ ഡോളറാണ് ഐപി‌എല്‍ ടീമുകളുടെ മാത്രം ആകെ ബ്രാന്‍ഡ് മൂല്യം.