ഐപി‌എല്ലിന് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്രം; മത്സരം ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റും

Webdunia
വെള്ളി, 21 ഫെബ്രുവരി 2014 (16:24 IST)
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ മത്സരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.

. ലോക്‌സഭ തെരഞ്ഞെടുപ്പ് ഐപി‌എല്‍ മത്സരസമയത്ത് തന്നെ നടക്കുമെന്നതിനാലാണ് മത്സരങ്ങള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബിസിസിഐയെ അറിയിച്ചു.

ദക്ഷിണഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഉടന്‍ തന്നെ ബിസിസിഐ ചർച്ച നടത്തുമെന്നാണ് സൂചന. മുന്‍പും തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.