ഏകദിനം: ഓസീസിനു ബാറ്റിംഗ്

Webdunia
FILEFILE
ഇന്ത്യയ്‌ക്കെതിരെ എഴു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റു ചെയ്യാന്‍ തന്നെയായിരുന്നു തീരുമാനമെങ്കിലും കഴിഞ്ഞ മത്സരങ്ങളില്‍ ബൌളര്‍മാര്‍ നടത്തിയ പ്രകടനം ആവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ ധോനി പറഞ്ഞു.

ഏഴു മത്സരങ്ങളുള്ള പരമ്പരയില്‍ ഐ സി സി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ ഇന്ത്യയ്‌ക്ക് മികച്ച അവസരമാണിത്. നിലവില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യ എല്ലാ മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ രണ്ടാം സ്ഥാനത്തേക്ക് എത്തൂ. 108 പോയിന്‍റുള്ള ഇന്ത്യ പരമ്പര തൂത്തു വാരിയാല്‍ 10 പോയിന്‍റുകള്‍ ലഭിക്കും.

ഇന്ത്യ 6-1 നോ 5-2 നോ വിജയിച്ചാല്‍ ഓസ്‌ട്രേലിയയ്‌ക്ക് ഒന്നാം സ്ഥാനം നഷ്ടമാകും. 4-3 നാണ് ഇന്ത്യ പരമ്പര നേടുന്നതെങ്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയരും. കരീബിയയില്‍ ലോകകപ്പ് കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്നില്‍ രണ്ടാമതായി പോയ ഓസ്‌ട്രേലിയ ലോകകപ്പ് നേടിയതോടെ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.