ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ദിന മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം പിച്ചിന്റെ പ്രശ്നമാണെന്ന് ക്യാപ്റ്റന്‍ എം എസ് ധോണി. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഒമ്പതു വിക്കറ്റിന് ദയനീയമായി തോല്‍ക്കുകയായിരുന്നു.
ഇന്ത്യക്ക് 33.3 ഓവറില്‍ 138 റണ്സെടുക്കാനേസാധിച്ചിരുന്നുള്ളൂ. പിച്ചുമായി പൊരുത്തപെടുന്നതിനു മുമ്പുതന്നെ ഇന്ത്യയുടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. വേഗം കുറഞ്ഞതും അപ്രതീക്ഷിത ടേണിംഗും ബാറ്റ്സ്മാന്മാരുടെ തകര്‍ത്തെന്നും ധോണി പറഞ്ഞു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയും ശ്രീലങ്കയും 1-1 എന്ന നിലയിലാണ്. മൂന്നാം ഏകദിനം 28 ന് കൊളംബൊയില്‍ നടക്കും.