ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Webdunia
വെള്ളി, 13 ഫെബ്രുവരി 2009 (13:56 IST)
PTI
ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മുംബൈ ഫാസ്റ്റ് ബൌളര്‍ ധവാല്‍ കുല്‍‌ക്കര്‍ണിയാണ് ടീമിലെ ഏക പുതുമുഖം. തമിഴ്നാടിന്‍റെ എല്‍ ബാലാജിയും, ദിനേശ്‌ കാര്‍ത്തിക്കും ടീമിലെ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം ശ്രീശാന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല.

രഞ്ജി ട്രോഫിയില്‍ 42 വിക്കറ്റ് നേടി മികച്ച പ്രകടനം പുറത്തെടുത്ത കുല്‍ക്കര്‍ണിക്ക് ടെസ്റ്റ് ടീമിലേക്കുള്ള വിളി അര്‍ഹിക്കുന്ന അംഗീകാരമായി. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇല്ലാതിരുന്ന ഹര്‍ഭജന്‍ സിംഗും മുനാഫ് പട്ടേലും ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ട്വന്‍റി-20 ടീമില്‍ നിലനിര്‍ത്തി.

ടെസ്റ്റ്‌ ടീം: ധോണി(ക്യാപ്‌റ്റന്‍), സെവാഗ്‌, ഗംഭീര്‍, തെന്‍ഡുല്‍ക്കര്‍, ദ്രാവിഡ്‌, ലക്ഷ്‌മണ്‍, യുവ്‌രാജ്‌ സിങ്‌, ഹര്‍ഭജന്‍ സിങ്‌, സഹീര്‍ ഖാന്‍, ഇഷാന്ത്‌ ശര്‍മ, മുനാഫ്‌ പട്ടേല്‍, മുരളി വിജയ്‌, അമിത്‌ മിശ്ര, എല്‍.ബാലാജി, ധവാല്‍ കുല്‍ക്കര്‍ണി, ദിനേശ്‌ കാര്‍ത്തിക്‌.

ഏകദിന ടീം: ധോനി(ക്യാപ്‌റ്റന്‍), സെവാഗ്‌, ഗംഭീര്‍, തെന്‍ഡുല്‍ക്കര്‍, സുരേഷ്‌ റെയ്‌ന, രോഹിത്‌ ശര്‍മ, യൂസഫ്‌ പത്താന്‍, യുവ്‌രാജ്‌ സിങ്‌, ഹര്‍ഭജന്‍ സിങ്‌, സഹീര്‍ ഖാന്‍, ഇഷാന്ത്‌ ശര്‍മ, മുനാഫ്‌ പട്ടേല്‍, പ്രവീണ്‍ കുമാര്‍, ഇര്‍ഫാന്‍ പത്താന്‍, പ്രഗ്യാന്‍ ഓജ, ദിനേശ്‌ കാര്‍ത്തിക്‌.

ട്വന്‍റി-20 ടീം: ധോനി(ക്യാപ്‌റ്റന്‍), സെവാഗ്‌, ഗംഭീര്‍, സുരേഷ്‌ റെയ്‌ന, രോഹിത്‌ ശര്‍മ, യൂസഫ്‌ പത്താന്‍, യുവ്‌രാജ്‌ സിങ്‌, ഹര്‍ഭജന്‍ സിങ്‌, സഹീര്‍ ഖാന്‍, ഇഷാന്ത്‌ ശര്‍മ, മുനാഫ്‌ പട്ടേല്‍, പ്രവീണ്‍ കുമാര്‍, ഇര്‍ഫാന്‍ പത്താന്‍, പ്രഗ്യാന്‍ ഓജ, രവീന്ദ്ര ജഡേജ, ദിനേശ്‌ കാര്‍ത്തിക്‌.