ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (12:46 IST)
ന്യുസിലന്‍ഡിനെതിരാ‍യ ആദ്യ ട്വന്‍റി20 മത്സരത്തില്‍ വെടിക്കെട്ട് തുടക്കത്തിനു ശേഷം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ മൂന്ന് സിക്സടിച്ച സേവാഗ് സ്വപ്നതുല്യമായ തുടക്കം നല്‍കിയെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ച തുടങ്ങി.

15 ഓവറില്‍ ഏഴ് വിക്കറ്റിന് 115 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 34 റണ്‍സെടുത്ത റെയ്നയാണ് ടോപ് സ്കോറര്‍.

ഗംഭീര്‍(7 പന്തില്‍ 6), സേവാഗ്‍(10 പന്തില്‍ 26), രോഹിത് ശര്‍മ‍(7 പന്തില്‍ 7), യുവരാജ് സിംഗ്‍(3 പന്തില്‍ 1), ധോണി‍(6 പന്തില്‍ 2), യൂസഫ് പത്താന്‍‍(8 പന്തില്‍ 20), ഇര്‍ഫാന്‍ പത്താന്‍ (14 പന്തില്‍ നിന്ന് 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കീവീസിനു വേണ്ടി ഒബ്രെയിനും ബട്‌ലറും രണ്ട് വിക്കറ്റ് വീതമെടുത്തു.