ധോണിക്ക് ഒരു പകരക്കാരനോ? സാധ്യമല്ല!

ചിപ്പി പീലിപ്പോസ്
ബുധന്‍, 18 മാര്‍ച്ച് 2020 (14:32 IST)
ലോകകപ്പ് തോൽ‌‌വിക്ക് ശേഷം ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി നീലക്കുപ്പായം 
അണിഞ്ഞിട്ടില്ല, ഇന്ത്യക്കായി ഒരു കളി പോലും കളിച്ചിട്ടില്ല. കഴിഞ്ഞ ഐ പി എല്ലിലെ റിഷഭ് പന്തിന്റെ 
അക്രമണോസുക്തമായ ബാറ്റിംഗ് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് നയിച്ചപ്പോൾ ഏവരും വിലയിരുത്തി ധോണിയുടെ പകരക്കാരൻ ഇവൻ തന്നെ എന്ന്. 
 
വിക്കറ്റിനു പിന്നിൽ ധോണിക്ക് പകരമാകാൻ പന്ത് പര്യാപ്തമാണെന്ന് സെലെക്ടർമാർക്കും 
തോന്നിയതോടെ ഋഷഭ് പന്ത് ഇന്ത്യൻ ദേശീയ ടീമിലേക്ക് കടന്നുവന്നു. എന്നാൽ, ദേശീയ ടീമിലെ 
ഉത്തരവാദിത്ത്വങ്ങൾ എത്രത്തോളമുണ്ടെന്ന് പന്ത് കഴിഞ്ഞ കുറേ മാസങ്ങളായി ശരിക്കും 
മനസിലാക്കിയിട്ടുണ്ടാകാം എന്ന് തന്നെ കരുതാം.
 
പന്തിന്റെ തുടർച്ചയായ ബാറ്റിങ് പരാജയങ്ങൾ പരിശീലകരുടെപോലും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നു. മോശം സ്കോറുകളെക്കാൾ അയാൾ പുറത്താകുന്ന രീതികളാണ് അവരെ കൂടുതൽ നിരാശരാക്കുന്നത്. ഇദ്ദേഹത്തെയാണോ കുശാഗ്രബുദ്ധിക്കാരനായ ധോണിയുടെ പിൻ‌മുറക്കാരൻ എന്ന് വിലയിരുത്തിയതെന്നോർത്ത് സെലക്ഷൻ കമ്മിറ്റിയും ഇപ്പോൾ നിരാശരാകുന്നുണ്ട്. അതിന്റെ ഫലമായിട്ടാണ് കെ എൽ രാഹുലിനെ നിരവധി തവണ വിക്കറ്റിനു പിന്നിൽ നിർത്തിയത്.
 
ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നീ പേരുകളായിരുന്നു ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇതുവരെ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കെ എൽ രാഹുലിന്റെ പേരാണ്. ഏതായാലും ധോണിക്ക് പകരക്കാരനാകാൻ പന്തിനു കഴിയില്ലെങ്കിലും ഒരുപക്ഷേ രാഹുലിനു കഴിയുമെന്നാണ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article