ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാനാകാതെ പോയ ഏകദിന ഉപനായകന്‍ യുവരാജ് സിങ്ങ് ക്രിക്കറ്റിലെന്ന പോലെ വ്യക്തി ജീവിതത്തിലും ഏകനായന്നാണ് ഏറ്റവും പുതിയ പിന്നമ്പുറ വിശേഷം. ബോളിവുഡിലെ പുത്തന്‍ താരം ദീപിക പദുക്കോണുമായി വേര്‍പിരിഞ്ഞിട്ട് ഏതാനം മാസങ്ങളായിട്ടും യുവിക്ക് ഇതു വരെ പുതിയൊരു കൂട്ടുകാരിയെ കണ്ടെത്താനായിട്ടിലെത്രെ. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ‘പ്ലേബോയി’ ഒറ്റയ്ക്കാകുന്നത്.
ലൈഫ് സറ്റൈല്‍ മാസികയായ ‘പീപ്പിളിന്’ നല്‍കിയ അഭിമുഖത്തില്‍ യുവി തന്നെയാണ് ദീപികയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ക്രിക്കറ്റ്, ബോളിവുഡ് മാധ്യമങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു യുവി-ദീപിക ബന്ധം. യുവരാജിന് പിന്നാലെ ദീപികയും ഓസ്ട്രേലിയില്‍ എത്തിയെന്നും ഇരുവരും ഓസ്ട്രേലിയന്‍ പര്യടനം നന്നായി ‘ആഘോഷിച്ചു’ എന്നുമൊക്കെയായിരുന്നു അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയില്‍ യുവിയുടെ പ്രകടനം തീരെ നിറം മങ്ങിപ്പോകാനുള്ള കാരണം ദീപികയുടെ സാമിപ്യമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും നിശബ്ദത പാലിക്കുകയായിരുന്നു. ഇതേ കുറിച്ചാണ് യുവി ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നത്. ദീപികയും താനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇപ്പോള്‍ അവര്‍ മറ്റൊരാളെ കണ്ടെത്തിയെന്നും യുവരാജ് പറയുന്നു. എന്നാല്‍ ഇത് അവരുടെ വ്യക്തിപരമായ തീരുമാനാണെന്ന് പറഞ്ഞു തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ തന്നെയാണ് യുവി വേര്‍പിരിയലിനെ കൈകാര്യം ചെയ്യുന്നത്.
ദീപികയുമായി ഉണ്ടായിരുന്നതിനെക്കാള്‍ ശക്തവും ഗൌരവുമായ ബന്ധം തനിക്ക് മറ്റൊരു ബോളിവുഡ് താരം കിം ശര്‍മ്മയുമായി ഉണ്ടായിരുന്നുവെന്നും യുവി വെളിപ്പെടുത്തുന്നു. തന്‍റെ വസ്ത്രധാരണ രീതിയും വ്യക്തിപരമായ പല കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കുന്നതില്‍ കിം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചുവെന്നും യുവി സാക്‌ഷ്യപ്പെടുത്തുന്നു.
ഏഷ്യാകപ്പ് ഫൈനലന്‍റെ തലേ ദിവസം കറാച്ചിയിലെ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ പേരിലുള്ള വിവാദങ്ങള്‍ പുകയുമ്പോഴും തന്‍റെ ജീവിതത്തില്‍ സ്ഥിരമായ ബന്ധത്തിന് സമയമായെന്നാണ് ഇന്ത്യന്‍ ഉപനായകന്‍റെ അഭിപ്രായം. ഏതായാലും തന്‍റെ ആദ്യ പ്രണയം ക്രിക്കറ്റിനോട് തന്നെയാണെന്നും ഇന്ത്യന്‍ നായകനാകുക എന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും വ്യക്തമായി പറയാനും യുവരാജ് മറക്കുന്നില്ല.