തൃശൂര്‍ ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 227 പേര്‍ക്ക്; 90 പേര്‍ക്ക് രോഗമുക്തി

ശ്രീനു എസ്
ബുധന്‍, 26 ഓഗസ്റ്റ് 2020 (08:08 IST)
ജില്ലയില്‍ ചൊവ്വാഴ്ച 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3450 ആണ്. ഇതുവരെ രോഗമുക്തരായത് 2338 പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 223 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. 
 
ഇതില്‍ 17 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 9, ചാലക്കുടി ക്ലസ്റ്റര്‍ 11, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 4, വാടാനപ്പളളി ജനത ക്ലസ്റ്റര്‍ 28, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 01, ശക്തന്‍ ക്ലസ്റ്റര്‍ 2, ദയ ക്ലസ്റ്റര്‍ 4 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 5, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ 2, മറ്റ് സമ്പര്‍ക്കം 144 , മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

Next Article