വിദേശനയത്തില്‍ ശ്രീലങ്ക ഇന്ത്യയ്‌ക്കൊപ്പമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി

ശ്രീനു എസ്

ചൊവ്വ, 25 ഓഗസ്റ്റ് 2020 (18:59 IST)
വിദേശനയത്തില്‍ ശ്രീലങ്ക ഇന്ത്യയ്‌ക്കൊപ്പമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയന്ത് കൊളംബാഗേ പറഞ്ഞു. ശ്രീലങ്കയുടെ ഹമ്പന്തോടാ തുറമുഖം ചൈനയ്ക്ക് 99വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത് വലിയ അബദ്ധമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യത്തിനും ശ്രീലങ്ക കൂട്ടുനില്‍ക്കില്ലെന്ന് കൊളംബാഗേ പറഞ്ഞു. 
 
ഹമ്പന്തോടാ തുറമുഖം 85ശതമാനം കൈവശാവകാശം സ്ഥാപിച്ചുകൊണ്ട് ഏകദേശം ഒരു നൂറ്റാണ്ടേക്കുള്ള കരാന്‍ ഇന്ത്യയെ വളഞ്ഞ് ആക്രമിക്കുക എന്ന ചൈനയുടെ പദ്ധതിക്കായിരുന്നു. ചൈനയുടെ ഈ കുബുദ്ധിക്കെതിരെ ഇന്ത്യ നേരത്തേ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍