സാമ്പത്തിക ബുദ്ധിമുട്ടുകളിൽനിന്നും രക്ഷനേടാം, വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !

ചൊവ്വ, 25 ഓഗസ്റ്റ് 2020 (15:35 IST)
ചോര നീരാക്കി പണം ഉണ്ടാക്കിയാലും കൈയിൽ നിൽക്കുന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ? ഈ ഒരു പ്രശ്‌നം ഒട്ടുമിക്ക എല്ലാവരും അനുഭവിക്കുന്നതായിരിക്കും. പണം എത്രയുണ്ടാക്കിയാലും ആവശ്യത്തിന് നോക്കുമ്പോൾ കൈയിൽ ഒന്നും കാണില്ല. ഇതിന് പരിഹാരം തേടി അലയുന്നവരാണ് ഭൂരിപക്ഷം പേരും.
 
വീട്ടിൽ ധന നഷ്‌ടം സംഭവിക്കുകയാണെങ്കിൽ അത് മാറ്റാൻ ചില വഴികളുണ്ട്. വീടും പരിസരവും ശുദ്ധമായിരിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യോദയത്തിന് മുൻപും സൂര്യാസ്‌തമയത്തിന് മുൻപും വീടും പരിസരവും അടിച്ച് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
 
ആവശ്യമില്ലാത്ത വസ്‌തുക്കൾ, പ്രത്യേകിച്ചും ഉപയോഗ ശൂന്യമായ വസ്തുക്കൾ‍, പൊട്ടിയ പാത്രങ്ങൾ, കേടായ വീട്ടുപകരണങ്ങൾ‍, ആവശ്യമില്ലാത്ത ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം വീട്ടില്‍ നിന്നും നീക്കുന്നതാണ് ഏറെ നല്ലത്. അതുപോലെ തന്നെ, ആവശ്യമില്ലാത്ത മരുന്നുകൾ വീട്ടിൽ വയ്‌ക്കുന്നതും ദോഷകരമാണ്.
 
വീടു പണിയുന്നതില്‍ മുന്‍പായി കിണര്‍ കുഴിയ്ക്കുന്നതിന്റെ ഒരുദ്ദേശ്യം വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കിണറിന്റെ സ്ഥാനം കിഴക്കു വടക്കു ഭാഗത്താകുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെയാണ് വീട്ടില്‍ സന്ധ്യാനേരത്ത് നിലവിളക്കു കൊളുത്തുന്നതും. ഇത് ഐശ്വര്യവും സമ്പത്തും നിലനിർത്തുന്നതിന് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍