ഡൽഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി രൂപീകരണ ഉത്തരവിൽ ഭേദഗതി വരുത്തി സുപ്രീംകോടതി. രാജകുടുംബാംഗം നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ക്ഷേത്ര ഭരണസമിതി, ഉപദേശക സമിതി രൂപീകരണത്തിന് നാലാഴ്ചത്തെ സാവകാശം കൂടി സുപ്രിംകോടതി അനുവദിച്ചു.
ഉപദേശക സമിതി അധ്യക്ഷനായി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിയ്ക്കണം എന്നായിരുന്നു സുപ്രീംകോടതിയുടെ മുൻ ഉത്തരവ്. ഉപദേശകസമിതി അധ്യക്ഷനായി മലയാളിയായ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ മാത്രമേ നിയമിക്കാവൂ എന്ന ആവശ്യം ഉന്നയിച്ച് ക്ഷേത്രം ട്രസ്റ്റി ആയ രാമവർമ്മ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഇതോടെ ഭരണസമിതി അധ്യക്ഷനായി ഹിന്ദുവായ ജില്ലാ ജഡ്ജി ഇല്ലെങ്കിൽ ഹിന്ദുവായ അഡീഷണൽ ജഡ്ജിയെ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിച്ചു.