ഇന്ത്യയില്‍ പ്രതിമാസം പത്തുലക്ഷം കൊവിഡ് കിറ്റുകള്‍ നിര്‍മിക്കുമെന്ന് ടാറ്റ

ശ്രീനു എസ്
ചൊവ്വ, 10 നവം‌ബര്‍ 2020 (16:05 IST)
ടാറ്റ കൊവിഡ് കിറ്റ് തിങ്കളാഴ്ച പുറത്തിറക്കി. വെറും 90മിനിറ്റുകൊണ്ട് പരിശോധനാ ഫലം കിട്ടുന്ന കിറ്റാണിത്. പ്രതിമാസം 10ലക്ഷം കിറ്റുകള്‍ നിര്‍മിക്കുമെന്ന് ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഇത് നിര്‍മിക്കുന്നത്. 
 
കൂടാതെ ഡിസംബറോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലബോറട്ടറികളിലും കിറ്റ് ലഭ്യമാക്കുമെന്നും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article