വിശപ്പ് സഹിച്ചാല്‍ വണ്ണം കൂടും!

ശ്രീനു എസ്

ചൊവ്വ, 10 നവം‌ബര്‍ 2020 (15:34 IST)
പലരും വിശന്നിരിക്കുന്നത് വണ്ണം കുറയാന്‍ നല്ലൊരു മാര്‍മാണെന്ന് കരുതുന്നവരാണ്. എന്നാല്‍ ഇത് തെറ്റായ ചിന്താഗതിയാണ്. സമയത്തിന് ആഹാരം കഴിച്ചില്ലെങ്കില്‍ പൊണ്ണത്തടിക്ക് അത് കാരണമാകും. വണ്ണം കുറയ്ക്കാന്‍ പലരം രാവിലത്തെ ഭക്ഷണം ഒഴിവാക്കുകയും അതിനു പകരം ഉച്ചയ്ക്ക് സമൃദ്ധമായി കഴിക്കുകയുമാണ് ചെയ്യുന്നത്. ഇത് അപകടകരമായ ശീലമാണ്.
 
പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. രാവിലെ അധികം കഴിക്കുകയും ഉച്ചയ്ക്ക് കുറച്ചുകഴിക്കുകയും രാത്രി തീരെ കുറച്ച് കഴിക്കുകയുമാണ് വേണ്ടത്. എണ്ണ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍