രണ്ട് ഡോസ് വാക്‌സീൻ എടുത്തവർക്ക് ആർടി‌പി‌സിആർ നിർബന്ധമാക്കരുത് : സംസ്ഥാനങ്ങളോട് കേന്ദ്രം

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (12:35 IST)
രണ്ട് വാക്‌സീനുകൾ എടുത്തവർക്ക് അന്തർസംസ്ഥാന യാത്രയ്ക്ക് ആർ‌ടി‌പി‌സിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കിയത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും യാത്രയുടെ കാര്യത്തിൽ ഒരു ഏകീക്രതമായ പ്രോട്ടോക്കോൾ സ്വീകരിക്കണമെന്നും മന്ത്രാലയം സംസ്ഥാനസെക്രട്ടറിമാർക്ക് നിർദേശം നൽകി.
 
നിലവിൽ ചില സംസ്ഥാനങ്ങൾ രണ്ട് ഡോസ് വാക്സീനും എടുത്തവരെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും കർണാടക,ഗോവ ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരായാലും ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നീര്‍ബന്ധിമാക്കിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article